Skip to main content

Grenaro S12 Wireless Mic Review | കുറഞ്ഞ വിലയിൽ മികച്ച മൈക്ക്!

നിങ്ങൾ യൂട്യൂബ് (YouTube), ഇൻസ്റ്റാഗ്രാം (Instagram) അല്ലെങ്കിൽ ട്വിറ്റർ (Twitter) എന്നിവയിലേക്ക് വീഡിയോകൾ ചെയ്യാൻ തുടങ്ങുന്ന ഒരാളാണോ? എങ്കിൽ ശബ്ദ നിലവാരം (audio quality) വർദ്ധിപ്പിക്കാൻ പറ്റിയ ഏറ്റവും ലാഭകരമായ ഒരു മൈക്കാണ് Grenaro S12 ഇതിന്റെ പ്രധാന സവിശേഷതകളും എന്റെ അനുഭവങ്ങളും താഴെ പങ്കുവെക്കുന്നു.

വ്ളോഗിംങ്ങിന് പറ്റിയ കുറഞ്ഞ ചിലവിലെ താരം


പ്രധാന ഗുണങ്ങൾ
  • കുറഞ്ഞ വില: നിലവിൽ വിപണിയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വയർലെസ് മൈക്കുകളിൽ ഒന്നാണിത്. ആമസോൺഫ്ലിപ്കാർട്ട് തുടങ്ങിയ സൈറ്റുകളിൽ ഇത് ലഭ്യമാണ്.
  • ഉപയോഗിക്കാൻ എളുപ്പം: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഇത് വളരെ എളുപ്പത്തിൽ കണക്ട് ചെയ്യാം. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയറുകളൊന്നും ആവശ്യമില്ല. റിസീവർ ഫോണിൽ കുത്തി സ്വിച്ച് ഓൺ ചെയ്താൽ മാത്രം മതി.
  • യാത്രകളിൽ കൊണ്ടുപോകാം: വലിപ്പം വളരെ കുറവായതുകൊണ്ട് എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കും (High portability).
  • നോയിസ് ക്യാൻസലേഷൻ: മൂന്ന് ലെവലിലുള്ള നോയിസ് ക്യാൻസലേഷൻ ഇതിലുണ്ട്. ഇത് പുറത്തുനിന്നുള്ള ശബ്ദങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ശബ്ദ നിലവാരം

ഇതൊരു Omni-directional മൈക്കാണ്. അതായത് എല്ലാ വശങ്ങളിൽ നിന്നുള്ള ശബ്ദവും ഇത് ഒപ്പിയെടുക്കും. വ്ലോഗിംഗിനും വോയിസ് ഓവറുകൾക്കും (Voice-over vlogging) ഇത് വളരെ മികച്ചതാണ്. പ്രത്യേകിച്ച് ലൈവ് ടോക്കിംഗിന് (Live talking) ഇത് നല്ലൊരു റിസൾട്ട് നൽകുന്നു.
Grenaro S12 നോയിസ് ക്യാൻസലേഷൻ സംഗ്രഹം
ലെവൽ (Level)എവിടെ ഉപയോഗിക്കാം?ഇൻഡിക്കേറ്റർ (Indicator)ഗുണം
ലെവൽ 1വീടിനുള്ളിൽ (Indoor)പച്ച ലൈറ്റ് ഒരു തവണ മിന്നുന്നുശബ്ദത്തിലെ സ്വാഭാവികത നിലനിർത്തുന്നു; വീടിനുള്ളിലോ ശാന്തമായ മുറികൾക്കോ അനുയോജ്യം.
ലെവൽ 2പുറത്തുള്ളപ്പോൾ (Outdoor)പച്ച ലൈറ്റ് രണ്ട് തവണ മിന്നുന്നുമിതമായ പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കി ശബ്ദത്തിന് വ്യക്തത നൽകുന്നു.
ലെവൽ 3അമിത ബഹളമുള്ളിടത്ത്പച്ച ലൈറ്റ് മൂന്ന് തവണ മിന്നുന്നുകടുത്ത കാറ്റ്, വാഹനങ്ങളുടെ വലിയ ശബ്ദം എന്നിവയെപ്പോലും ഫലപ്രദമായി പ്രതിരോധിക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കാൻ:
സ്വിച്ചിംഗ്: മൈക്കിന്റെ പവർ ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഓരോ ലെവലും മാറ്റാവുന്നതാണ്.
  • ആദ്യ  ക്ലിക്ക് - LEVEL -1
  • രണ്ടാമത്തെ ക്ലിക്ക് - LEVEL-2
  • മൂന്നാമത്തെ ക്ലിക്ക് - LEVEL-3
  • നാലാമത്തെ ക്ലിക്ക് - നോയിസ് ക്യാൻസലേഷൻ ഓഫ് 
Xiaomi 14 CIVI vs Samsung A55: എന്റെ കണ്ടെത്തൽ
Xiaomi 14 CIVI: ഈ ഫോണിൽ നോയിസ് ക്യാൻസലേഷൻ പൂർണ്ണമായും ഓഫ് ചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ ട്രെയിനിന്റെ ശബ്ദമോ പ്രകൃതിയിലെ മറ്റ് ശബ്ദങ്ങളോ റെക്കോർഡ് ചെയ്യാൻ ഈ ഫോണിൽ ഈ മൈക്ക് അനുയോജ്യമല്ല.
Samsung A55: എന്നാൽ സാംസങ് ഫോണിൽ ഇത് കൃത്യമായി പ്രവർത്തിക്കുന്നു. നോയിസ് ക്യാൻസലേഷൻ ഓഫ് ചെയ്താൽ ട്രെയിൻ ശബ്ദങ്ങൾ പ്രകൃതിയിലെ മറ്റ് ശബ്ദങ്ങൾ  ഭംഗിയായി ഒപ്പിയെടുക്കാൻ ഇതിന് സാധിക്കുന്നുണ്ട്.
ചുരുക്കത്തിൽ, വ്ലോഗിംഗിന് ഇത് നല്ലതാണ്, പക്ഷേ ഷവോമി ഫോൺ ഉപയോഗിക്കുന്ന റെയിൽഫാൻസ് ഇത് വാങ്ങാതിരിക്കുന്നതാകും നല്ലത്. നിങ്ങൾ ഒരു റെയിൽഫാൻ (Railfan) ആണെങ്കിൽ ഈ മൈക്ക് വാങ്ങുന്നതിന് മുൻപ് ഈ കാര്യം ശ്രദ്ധിക്കുക:
Buying options:

Comments